Saturday 24 July 2010

കന്നി കുറിപ്പ്-സ്കൂള്‍ കഥകള്‍

കന്നി കുറിപ്പ്-സ്കൂള്‍ കഥകള്‍

എന്‍റെ കൂട്ടുകാരെ ഞാന്‍ കുറെ പണി പെട്ടു  ഇവിടെ വരെ ഒന്ന് എത്തിപെടാന്‍..കുറെ നാളായി എനിക്കും ഒരു ബ്ലോഗ്ഗര്‍ ആകണമെന്ന ആഗ്രഹം തുടങ്ങീട്ട്..മലയാളത്തില്‍ കുറിക്കാന്‍ ഇപ്പോഴാ പഠിച്ചേ.. പഠിപ്പിച്ചു തന്ന ബ്ലോഗ്ഗര്‍ ചേട്ടന് ഒരുപാട് നന്ദി..ഇനി ഞാനൊരു കലക്ക് കലക്കും..സത്യം പറയട്ടെ സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ വയ്യ...ഞാനൊന്നു കൂവിക്കോട്ടേ..പൂയ്...പൂയ്...പൂയ്....
ഞാന്‍ കുറെ എഴുതണമെന്നു വിചാരിച് തന്നെയാ തുടങ്ങിയെ...പക്ഷെ എഴുത്ത് അത്ര സുഖമുള്ള പണി അല്ലെന്നു എനിക്ക് മനസിലായി...
എന്തായാലും എന്നെക്കുറിച്ച് പറയാം...


ഞാന്‍ രണ്ടു പാവപ്പെട്ട മലയാളം അധ്യാപകരുടെ മകനാണ്..(ഈ ബോധം ഉണടായിട്ടു കുറച്ചു നാളെ ആയുള്ളൂ...)എന്ജിനീരിംഗ് കഴിഞ്ഞു... ഇപ്പൊ പ്രത്യേകിച്ച് ജോലി ഒന്നും ഇല്ല ...ഉള്ള പണി അഹങ്കാരം കൊണ്ട് കളഞ്ഞു...മലയാളത്തോടുള്ള സ്നേഹം കാരണമായിരിക്കും എന്‍റെ ഇംഗ്ലീഷ് മീഡിയം പഠനം യു കെ ജി വരെയേ നടന്നുള്ളൂ...കണ്മുന്നിലിട്ടു പഠിപ്പിക്കാം എന്ന് കരുതിയായിരിക്കാം അച്ഛന്‍ എന്നെ അച്ഛന്റെ സ്കൂളിലോട്ട്  തന്നെ മാറ്റി..കാര്യങ്ങള്‍ വല്യ കുഴപ്പമൊന്നുമില്ലാതെ തന്നെ ഏഴാം ക്ലാസ്സ് വരെ നടന്നു...ഒന്നമാതകന്‍ പറ്റിയില്ലെങ്കിലും ക്ലാസ്സില്‍ ഞാന്‍ ഇപ്പോഴും രണ്ടാമതോ മൂന്നാമതോ തന്നെ ഉണ്ടായിരുന്നു....( എന്‍റെ ക്ലാസ്സിലെ റാണി പെണ്ണ്.... ആ ഭയങ്കരി ഇല്ലരുന്നെ വല്ലപ്പോഴെങ്കിലും ഒന്നമാതയേനെ... അവളാരാ മോള്‍...) എന്തായാലും ഞാന്‍ സന്തോഷവാനായിരുന്നു...ഇപ്പോഴും എനിക്ക് ആ ദിവസം ഓര്‍മയുണ്ട്...എന്‍റെ 8 - ക്ലാസ്സ് തുടങ്ങുന്ന ദിവസം... അച്ഛന്‍ ഭയങ്കര ഹാപ്പി...ഞാന്‍ വിചാരിച്ചു മോന്‍ ഹൈ സ്കൂള്‍ വിദ്യാര്‍ഥി ആകുന്ന സന്തോഷതിലയിരിക്കും പുള്ളിക്കാരന്‍ ...പുതിയ ഉടുപ്പും നിക്കറും ബാഗുമൊക്കെയായി ഞാനും പതിവുപോലെ ക്ലാസ്സില്‍ എത്തി... പുതിയ ക്ലാസ്സു  ആണെങ്കിലും കൂടുകരെല്ലാം പഴയത് തന്നെ...ഒന്നോ രണ്ടോ പുതിയ മുഘങ്ങള്‍ മാത്രം...പെട്ടന്നാണ് ഞാന്‍ ആ കാഴ്ച കണ്ടത്...രേജിട്രരും ചൂരലുമായി പുതിയ ക്ലാസ്സ്‌ ടീച്ചര്‍ ക്ലാസ്സിലേക്ക് രംഗ പ്രവേശം ചെയ്തു...കുട്ടികള്‍ ആകാംഷയോടെ പുതിയ ആദ്യപകനെ തല തിരിച്ചു നോക്കി..കൂടെ ഞാനും...വേറെ ആരുമല്ലായിരുന്നു പുതിയ സാര്‍...എന്‍റെ അച്ഛന്‍ തന്നെ....കുട്ടികള്‍ പിന്നെ നോക്കിയത് എന്നെയാ...എന്തായാലും പിന്നീടുള്ള ഒരാഴ്ച അതി ഭീകരമായിരുന്നു... പക്ഷ പാതമില്ലെന്നു കാണിക്കാന്‍ അച്ഛന്‍ എന്നോട് മറ്റുള്ള കുട്ടികളോട് പെരുമാറുന്നതിലും ക്രൂരമായി പെരുമാറി...വീട്ടില്‍ എലി ആണെങ്കിലും അച്ഛന്‍ സ്കൂളില്‍ ഒരു പുലി ആയിരുന്നു...എന്തായാലും ഏത് വിധേനയും ആ സ്കൂളില്‍ നിന്ന്  പുറത്തു ചാടാന്‍ തീരുമാനിച്ചു...അന്നേ ഇരിക്കെ പത്രത്തില്‍ ടെക്നിക്കല്‍ സ്കൂളിലേക്കുള്ള അഡ്മിഷന്‍ നോട്ടീസ് കണ്ടു...ആരുമറിയാതെ ഞാന്‍ അപേക്ഷിച്ച്...എന്‍റെ മുന്‍ജന്മ സുകൃതം ...എനിക്ക് അവിടെ അഡ്മിഷന്‍ കിട്ടി...എന്തായാലും നല്ല സ്കൂള്‍ ആയതു കൊണ്ട് ആരും എതിര്‍പ്പൊന്നും പറഞ്ഞില്ല...അങ്ങനെ ഞാന്‍ പുതിയ സ്കൂളിലെത്തി...


കന്നി  കുറിപ്പല്ലെ..നിങ്ങളെ ബോറടിപ്പിക്കുന്നില്ല...പുതിയ സ്കൂള്‍ കഥകള്‍ അടുത്ത പോസ്റ്റില്‍....